കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചിന് സെപ്റ്റംബർ ഒമ്പത് മുതൽ ഓണാവധി

ഓണാവധി പ്രമാണിച്ച് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ച് 2019 സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 13 വരെ പ്രവര്‍ത്തിക്കുന്നതല്ല. അഡ്മിനിസ്‌ട്രേറ്റീവ് അംഗം ഇ.കെ. ഭരത് ഭൂഷണിന്റെ വെക്കേഷന്‍ ബെഞ്ച് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ കേള്‍ക്കാനായി 2019 സെപ്റ്റംബര്‍ 13ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. ട്രിബ്യൂണലിന്റെ രജിസ്ട്രി പതിവുപോലെ പ്രവര്‍ത്തിക്കുന്നതും അടിയന്തര പ്രാധാന്യമുള്ള അപേക്ഷകള്‍ മാത്രം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കുന്നതുമാണ്.