പ്രൊബേഷൻ കഴിയും മുമ്പേ കൈക്കൂലി കേസിൽ പിടിയില്‍; വി.ഇ.ഒയ്ക്ക് എതിരെയുള്ള കുറ്റപത്രം ഉടൻ കോടതിയിൽ സമര്‍പ്പിക്കും

സര്‍വീസില്‍ കയറി ഒന്നര വര്‍ഷം തികയും മുമ്പ്  വില്ലേജ് എക്‌സറ്റഷന്‍ ഓഫീസര്‍ കൈക്കൂലിക്കേസില്‍ പിടിയില്‍. കൈപ്പമംഗലത്തെ വില്ലേജ് എക്സ്റ്റഷന്‍ ഓഫീസര്‍ പിആര്‍ വിഷ്ണുവാണ്കൈക്കൂലി കേസില്‍ പിടിയിലായത്. ഇയാൾ പഞ്ചായത്ത് അംഗത്തോട് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ജനുവരി പത്തിനാണ് പിആര്‍ . വിഷ്ണു കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റഷന്‍ ഓഫീസറായി എത്തുന്നത്. പഞ്ചായത്തിലെ ഭവന നിര്‍മ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതിനും നിര്‍മാണം വിലയിരുത്തുന്നതിനുമുള്ള ചുമതല വിഇഒക്കായിരുന്നു.

Read more

ഇയാൾ ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. പിന്നിടും ഇയാൾ കൈക്കൂലി ഈടാക്കുന്നത് തുടരുകയായിരുന്നു.