നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി പക്ഷപാതം കാണിക്കുന്നു, മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹർജി

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നൽകി ആക്രമണത്തിന് ഇരയായ നടി. വിചാരണക്കോടതി പക്ഷപാതം കാണിക്കുന്നു എന്ന് ഹര്‍ജിയിൽ ആരോപിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിസ്‍താരത്തിന്‍റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് മാനസികമായി പീഡനമുണ്ടായി, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ല തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം ഉണ്ട്.