കാലവര്‍ഷക്കെടുതി; മെയ് 29 മുതല്‍ പൊലിഞ്ഞത് 77 ജീവനുകള്‍; 283 വീടുകള്‍ പൂര്‍ണമായും 7213 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

Gambinos Ad
ript>

കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ഇതുവരെ 77 ജീവനുകള്‍ പൊലിഞ്ഞു. 25 പേര്‍ക്ക് പരിക്ക് പറ്റി. 283 വീടുകള്‍ മുഴുവനായും 7213 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 7751.6 ഹെക്ടര്‍ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Gambinos Ad

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഇതുള്‍പ്പെടെ 180 ദുരിതാശ്വാസക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ 30, 549 പേര്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവില്‍ മൂവായിരത്തോളം പേര്‍ ക്യാമ്പുകളിലുണ്ട്. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

കാലവർഷക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ ഊർജിത നടപടികളുമായി മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37…

Posted by Pinarayi Vijayan on Thursday, 12 July 2018