ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ... അന്നെ കൊണ്ട് അയിന് ആവൂല', ഹിറ്റായി സി.എ.എ പ്രതിഷേധ ഗാനം, വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യ്ാപക പ്രതിഷേധം ഉയരുമ്പോള്‍ കേരളത്തിലെ അല്ലല്ല മ്യൂസിക് ബാന്‍ഡിന്റെ പ്രതിഷേധ ഗാനം വൈറലാവുന്നും. ബാന്‍ഡിന്റെ “ആവൂല” എന്ന് മ്യൂസിക് വീഡിയോ ആണ് സോഷ്യല്‍ മീഡയില്‍ ഹിറ്റായത്.

പൗരത്വ ഭേദഗിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിനോടുള്ള പ്രതിഷേധമാണ് പാട്ട്. ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല എന്നു തുടങ്ങുന്ന വരികളില്‍ അമിത് ഷായെയും യോഗി ആദിത്യനാഥിനെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുന്നു.

സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് മ്യൂസിക് വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അല്ലല്ല ബാന്‍ഡിന്റെ ബാനറില്‍ ഫാര്‍ഗോ നിര്‍മിച്ചിരിക്കുന്ന മ്യൂസിക് വീഡിയോക്ക് വരികള്‍ എഴുതിയിരിക്കുന്നത് കോയാലി ആണ്. നയീം നിസ്തര്‍, റെനീഷ് ബഷീര്‍, വിമല്‍നാസര്‍ എന്നിവര്‍ പിന്നണിയിലുള്ള മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്യുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നത് ഹനാന്‍ മുഹമ്മദാണ്. അന്‍സല്‍ മുഹമ്മദിന്റെതാണ് ഛായാഗ്രഹണം.