ബി.ജെ.പി വിശദീകരണം കേള്‍ക്കേണ്ട; കോഴിക്കോട് എകരൂലിലും വ്യാപാരികള്‍ കടകളടച്ചു

ബി.ജെ.പിയുടെ പൗരത്വ ഭേദഗതി വിശദീകരണ യോഗത്തിനെതിരെ വ്യാപാരികളുടെ കടയടച്ച് പ്രതിഷേധം തുടരുന്നു. ബി.ജെ.പി പൊതുയോഗവും റാലിയും നടക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ എസ്‌റ്റേറ്റ് മുക്ക് മുതല്‍ എകരൂല്‍ വരെയുള്ള വ്യാപാരികള്‍ കടകളച്ചു.

ഇന്നലെ ബി.ജെ.പി പൊതുയോഗം നടത്തിയ കോഴിക്കോട്ടെ കുറ്റ്യാടിയിലും നരിക്കുനിയിലും ഇതേ രീതിയില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി വിശദീകരണ യോഗത്തിനെതിരെ വാട്‌സ്ആപ് കൂട്ടായ്മ വഴി നാട്ടുകാര്‍ നടത്തിയ പ്രചാരണമാണ് വിജയം കണ്ടത്.