ബസ് ചാര്‍ജ് കൂട്ടാന്‍ എല്‍എഡിഎഫ് തീരുമാനം; മിനിമം 8 രൂപ ആക്കിയേക്കും; മന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നല്‍കും

Gambinos Ad
ript>

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിക്കാനാണ് എല്‍ഡിഎഫില്‍ ധാരണയായിരിക്കുന്നത്. വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും.

Gambinos Ad

ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഇന്ന് എകെജി സെന്ററില്‍ അടിയന്തര ഇടതുമുന്നണി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്.

ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേര്‍ന്നത്. മാത്രമല്ല, അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിന്റെ പേരില്‍ കഐസ്ആര്‍ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.