കൊറോണയെ ചെറുക്കാൻ കൈ കഴുകൽ ശീലമാക്കാം; ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് തുടക്കമിട്ട് ആരോഗ്യമന്ത്രി

 

കൊറോണയുടെ വ്യാപനം നിയന്ത്രിക്കുന്നതിൽ കൈകൾ ശുചിയാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ പുതിയ പ്രചാരണപരിപാടിയുമായി ആരോഗ്യവകുപ്പ്.’കണ്ണി പൊട്ടിക്കാം, ബ്രേക്ക് ദ ചെയ്ൻ’ എന്നാണ് ബോധവത്കരണ പരിപാടിയുടെ പേര്.

ക്യാമ്പയിന്‍റെ ഉദ്ഘാടനം വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിച്ചു. വാർത്താസമ്മേളനത്തിനിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിയാക്കിയാണ് ആരോഗ്യമന്ത്രി ബോധവത്കരണപരിപാടിയുടെ ഉദ്ഘടനം നടത്തിയത്.

#breakthechain

Posted by K K Shailaja Teacher on Sunday, March 15, 2020