കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ; കുപ്പിയെത്തിയത് തമിഴ്‍നാട്ടിൽ നിന്ന്

കൊല്ലത്ത് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയത്. വെള്ളത്തില്‍ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തി.

Read more