എൽ.ഡി.എഫ് അവിശ്വാസത്തിന് ബി.ജെ.പി പിന്തുണ; കോട്ടയം നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമാകും

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണച്ച്‌ ബിജെപി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമാകും. ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കും. കോട്ടയം നഗരസഭയില്‍ 52 അംഗങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22പേർ വീതമാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് വിട്ടുനിൽക്കും.

Read more

അഴിമതിയും ഭരണസ്തംഭനവുമാണ് യുഡിഎഫിനെതിരെയുള്ള ആരോപണം. ആറുമാസത്തെ യുഡിഎഫ് ഭരണം സമ്പൂര്‍ണ പരാജയമായതു കൊണ്ടാണ് എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരോട് നിഷേധാത്മക സമീപനമാണ് നഗരസഭാ ഭരണസമിതി പുലര്‍ത്തിയതെന്നും ബി.ജെ.പി ആരോപിച്ചു.