പി.സി ജോര്‍ജ്ജ് നാളെ പൊലീസിന് മുന്നില്‍ ഹാജരാകില്ല, തൃക്കാക്കരയില്‍ എത്തുമെന്ന്  ബി.ജെ.പി കേരള ഘടകത്തിന്റെ ഫെയ്സ്ബുക്ക്  പോസ്റ്റ്

നാളെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ക്ക് മുമ്പില്‍ നാളെ പി സി ജോര്‍ജ്ജ് ഹാജരാകില്ല.  ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഹാജരാകാന്‍ കഴിയാത്തതെന്നാണ് രേഖാമൂലം അറിയിച്ചിരിക്കുന്നത്.  അതേ സമയം പി സി ജോര്‍ജ്ജ് നാളെ തൃക്കാക്കരയില്‍ എത്തുമെന്ന് ബി ജെ പി കേരളാഘടകത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരുന്നത് . തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് ഞായറാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയയത്.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോര്‍ജ് പറഞ്ഞിരുന്നു.