കുടുംബം തകര്‍ക്കുന്നത് ബിജെപി; ഇനിയും ശബരിമലയില്‍ പോകും: കനഗദുര്‍ഗ

Gambinos Ad
ript>

ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തനിക്കും ബിന്ദുവിനും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്ന് കനകദുര്‍ഗ. ബിജെപിയുടെ കള്ളപ്രചരണങ്ങളെ തുടര്‍ന്ന് തനിക്കും ബിന്ദുവിനും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കനകദുര്‍ഗ മലപ്പുറത്ത് വ്യക്തമാക്കി.

Gambinos Ad

ഭര്‍ത്താവിന് സംഘപരിവാറില്‍ നിന്നും ബിജെപിയില്‍ നിന്നും അക്രമണവും ഭീഷണിയും നേരിടുന്നുണ്ട്. കുടുംബത്തില്‍ നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്. കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരന്‍ ഭരത് ഭൂഷണ്‍ തനിയ്‌ക്കെതിരായതിന് പിന്നില്‍ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്‌നമാക്കുന്നത് ബിജെപിയാണെന്നും കനകദുര്‍ഗ പറഞ്ഞു.

”ഭക്ത എന്നതിന് അളവുകോല്‍ നിശ്ചയിക്കാന്‍ ബിജെപിക്ക് എന്താണവകാശം? തനിയ്ക്ക് അയ്യപ്പനോട് ഭക്തിയുണ്ട്. അതിനാലാണ് ക്ഷേത്രദര്‍ശനത്തിന് പോയത്. താന്‍ ഭക്തയല്ലെന്ന് പറയാന്‍ ബിജെപിക്ക് ഒരു അവകാശവും ആരും നല്‍കിയിട്ടില്ല. നല്ല ക!ര്‍മ്മമാണ് ഭക്തിയെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയും ശബരിമലയില്‍ പോകണമെന്ന് തോന്നിയാല്‍ പോകും. എല്ലാ സ്ത്രീകള്‍ക്കും ശബരിമല തൊഴാന്‍ അവകാശമുണ്ട്.” കനകദുര്‍ഗ വ്യക്തമാക്കി.

അതേസമയം, താനും കനഗദുര്‍ഗയുമുള്‍പ്പടെ അഞ്ച് പേര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ബിന്ദു വ്യക്തമാക്കി. തന്റെ പക്കല്‍ അതിനുള്ള വീഡിയോ തെളിവുകളുണ്ടെന്ന് ബിന്ദു പറഞ്ഞു.

മലചവിട്ടിയതിന് ശേഷം കനഗദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോടതി വിധി അനുകൂലമായതിന് ശേഷമാണ് ഇവര്‍ പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തിരികെ പ്രവേശിച്ചിരുന്നു. പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍, കനകദുര്‍ഗ വീട്ടിലെത്തും മുമ്പേ തന്നെ ഭര്‍ത്താവ് മക്കളേയും ഭര്‍തൃമാതാവിനും കൂട്ടി വാടക വീട്ടിലേക്ക് പോയിരുന്നു. വീട് പൂട്ടിയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്. പൊലീസ് കനകദുര്‍ഗയ്ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന സുരക്ഷ വീട്ടിലും ഉണ്ടാകും.

നേരത്തെ കനകദുര്‍ഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാന്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ വീട്ടില്‍ തിരികെ പ്രവേശിച്ചത്.

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുര്‍ഗ നല്‍കിയ അപേക്ഷയിലായിരുന്നു വിധി. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കനകദുര്‍ഗ്ഗ ഗ്രാമന്യായാലയത്തെ സമീപിച്ചത്.

അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനുമുള്ള കനകദുര്‍ഗയുടെ അവകാശത്തെ തടയരുതെന്നു ഗ്രാമ കോടതി നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കനകദുര്‍ഗ പരാതിയിലാണ് നടപടി. നേരത്തേ, ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ചാണ് കനകദുര്‍ഗ പരാതി നല്‍കിയിരുന്നത്്.

പ്രശ്‌നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കണമെന്ന് കനകദുര്‍ഗ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്.