ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരണം, അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ബെവ്കോ എംപ്ലോയീസ് സംഘ്

ബക്രീദ് അവധി മദ്യശാലകൾക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ്. ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരുന്നതിന് ഒരു ദിവസം അവധി നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശന് ബെവ്‌കോ എംപ്ലോയീസ് സംഘ് കത്ത് നൽകി.

‘ലോകമെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികൾ വിശുദ്ധ മക്കയിൽ പരിശുദ്ധ ഹജ്ജ് ചടങ്ങുകളുടെ സമയത്ത് ആഘോഷിക്കുന്ന ത്യാഗത്തിന്റെ പെരുന്നാൾ ദിനമായ ബക്രീദ് ആഘോഷങ്ങൾക്കായി 27/05/2026, 28/05/2026 തീയതികളിൽ കേരളം സംസ്ഥാനത്ത് പൊതുഅവധി നൽകുന്നതിന് തീരുമാനിച്ചതിൽ ബെവ്‌കോ എംപ്ലോയീസ് സംഘ് അഭിനന്ദിക്കുന്നു. കൂടെ ബക്രീദ് ആഘോഷങ്ങളിൽ പങ്ക് ചേരുന്നതിന് കേരള സ്റ്റേറ്റ് ബീവറേജസ് കോർപറേഷൻ ചില്ലറവിൽപ്പന ശാലകൾക്ക് ഒരു ദിവസത്തെ അവധി അനുവദിക്കണം’എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ബെവ്‌കോ എംപ്ലോയീസ് സംഘ് പറയുന്നത്.

സംസഥാനത്ത് ബക്രീദിന് രണ്ട് ദിവസത്തെ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 27നും 28നുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കലണ്ടറിലെ അവധി ദിവസം 27നാണ്. എന്നാൽ 28നാണ് സംസ്ഥാനത്ത് ബക്രീദ് ആഘോഷം. 28ന് എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

Latest Stories

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ

കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി; തമിഴ്നാട്ടിലെ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കും : ഉദയനിധി സ്റ്റാലിൻ

'സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി, കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം'; മുഖ്യമന്ത്രി

കാഫിർ സ്ക്രീൻഷോട്ട് വിവാദം; പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: അഞ്ച് പൊലീസുകാരെയും ഉടൻ സസ്‌പെൻഡ് ചെയ്യും

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍; ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെതുടർന്നെന്ന് യുവതിയുടെ കുടുംബം

പ്രതിപക്ഷ വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍; അവധി ദിവസം സെക്രട്ടറിയേറ്റിലെത്തി

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം