ഫാസിസം ഭീരുവിന്റെ ആയുധം, ആരെയാണ് ഭായി അധികാര ഗര്‍വ്വിന്റെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്; കേന്ദ്ര സര്‍ക്കാരിന് എതിരെ ബന്യാമിന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. സമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ധാരാളം പ്രമുഖര്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നുകഴിഞ്ഞു. അമിത്ഷായ്ക്കും കേന്ദ്രത്തിനുമെതിരെ രംഗത്തു വന്നിരിക്കുകയാണ് സാഹിത്യകാരന്‍ ബെന്യാമിന്‍. ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്‌ലര്‍ എന്നത്, ഭീരുവിനെ പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്‌ലര്‍ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം.
ഈ രാജ്യത്ത് നിങ്ങള്‍ ആരെയാണ് ഭായി അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്.