പ്രളയ മേഖലകളില്‍ ജപ്തി നോട്ടീസ് പാടില്ലെന്ന് സര്‍ക്കാര്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും

Gambinos Ad
ript>

പ്രളയ മേഖലകളില്‍ ബാങ്കുകള്‍ ജപ്തി നോട്ടീസുകള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച മേഖലകളില്‍ ജപ്തി നോട്ടീസ് നല്‍കരുതെന്ന് മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് സംസ്ഥാന ബാങ്കേഴ്‌സ് സമിതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ ആവശ്യപ്പെടും.

Gambinos Ad

ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയത്. പ്രളയബാധിത മേഖലയില്‍ മോറട്ടോറിയം നിലനില്‍ക്കുന്നതിനാല്‍ ജപ്തി നോട്ടീസ് അയക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ നേരത്തെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു.

ലോണില്‍ ബാക്കിയുള്ള തുകയും പലിശയും മറ്റ് ചിലവുകളും അറുപത് ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ നേരിടുമെന്ന് വയനാട്ടിലെ നാല് കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നോട്ടീസയച്ചിരുന്നു. പയ്യമ്പള്ളി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ഹൗസിങ് ലോണെടുത്തവര്‍ക്കാണ് നോട്ടീസയച്ചിരുന്നത്. വര്‍ഷങ്ങളായി അടവ് തെറ്റിക്കുന്നവര്‍ക്കാണ് നോട്ടീസ് അയച്ചതെന്നും ഇവര്‍ ഇളവിന്റെ പരിധിയില്‍ വരില്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം.

പ്രളയബാധിത മേഖലയിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ബാങ്കേഴ്‌സ് മീറ്റിലായിരുന്നു ഈ തീരുമാനമുണ്ടായത്. ജൂലൈ 31 മുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞത്. പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലുള്ളവര്‍ക്കാണ് തീരുമാനം ബാധകം. ഇതുസംബന്ധിച്ച സര്‍ക്കുലറുകളും ബ്രാഞ്ചുകള്‍ക്ക് ലഭിച്ചിരുന്നു.