'സിനിമാ സെറ്റ് പൊളിക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗീയതയുടെ വൈറസ് എത്ര മാരകമാണ്'

മിന്നല്‍ മുരളിയുടെ സെറ്റ് അക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മലയാള സിനിമാ ലോകം. ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗീയതയുടെ വൈറസ് എത്ര മാരകമാണെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം….

വാങ്ങിക്കേണ്ട മുഴുവന്‍ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മിന്നല്‍മുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. ലോകം മുഴുവനും, വര്‍ഗ- വര്‍ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോള്‍, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗീയതയുടെ വൈറസ് എത്ര മാരകമാണ്?!

ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നല്‍ മുരളി ടീമിനും ഐക്യദാര്‍ഢ്യം.