സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം; ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.

ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കും. നിർമാണമേഖലയിൽ മാനദണ്ഡങ്ങൾ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികൾ നടത്താം.

കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ജൂൺ 16 വരെ നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടിപിആർ 13 നടുത്തേക്ക് എത്തുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്.