അട്ടപ്പാടി മധു കേസ്: പതിനാറാം സാക്ഷിയും മൊഴി മാറ്റി

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ വനംവകുപ്പ് വാച്ചര്‍ റസാഖ് ആണ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞത്. ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. മൊഴി മാറ്റി പറഞ്ഞവരെല്ലാം സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയവരാണ്.

പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനില്‍ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

Read more

മധുവിനെ അറിയില്ലെന്നാണ് അനില്‍ കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. പൊലീസിന്റെ നിര്‍ബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു.