നേമം ബി.ജെ.പിയെ കൈവിട്ടിട്ടില്ല, മണ്ഡലം പാർട്ടിയുടെ ​ഗുജറാത്ത്; ആവശ്യപ്പെട്ടാൽ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സിറ്റിം​ഗ് സീറ്റായ നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് സൂചനയുമായി കുമ്മനം രാജശേഖരൻ.

നേമത്ത് ബി.ജെ.പിക്ക് യാതൊരു വെല്ലുവിളിയില്ലെന്നും പാർട്ടിയുടെ ​ഗുജറാത്ത് പോലെയാണ് മണ്ഡലം. നേമം ബിജെപിയെ കൈവിട്ടിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഇതിനെ കുറിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.

നേമത്ത് വീട് വെച്ചത് മത്സരിക്കാനായുള്ള ഓഫീസായി കണ്ടല്ലെന്നും കുമ്മനം പറഞ്ഞു. പല സ്ഥലങ്ങളിലും വീട് നോക്കിയെങ്കിലും കിട്ടിയത് നേമം മണ്ഡലത്തിലെ ശാസ്ത്രി ന​ഗറിണ്.

എന്നാൽ മത്സരിക്കാനായി ഓഫീസ് തുറന്ന് എന്നു പറയുന്നത് ശരിയല്ലെന്നും കുമ്മനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.