വെളളിയാഴ്ച വിജയദിനമായി ആഘോഷിക്കും; എൽ.ഡി.എഫ് പ്രകടനപത്രികയിലെ മുഴുവൻ വാ​ഗ്ദാനവും പാലിക്കുമെന്ന് എ. വിജയരാഘവൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്റെ ഭാ​ഗമായി മെയ് ഏഴിന് ഇടതുമുന്നണി വിജയദിനമായി ആചരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ.

കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ടെന്നും ബദൽ രാഷ്ട്രീയധാരയ്ക്ക് തുടക്കം കുറിക്കാൻ ഈ ജയം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ തുടർച്ച തടയാൻ വിമോചന സമരശക്തികളുടെ ഏകോപനമുണ്ടായെന്ന് വിജയരാഘവൻ ആരോപിച്ചു.

മന്ത്രിസഭാരൂപീകരണം ചർച്ച ചെയ്യാൻ ഈ മാസം 17ന് ഇടതുമുന്നണി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടർച്ച ഇല്ലാതാക്കാൻ ശ്രമിച്ച യുഡിഎഫിന് നിരാശയാണ് ഫലം.

വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. ഭരണത്തുടർച്ച കേന്ദ്ര നയങ്ങൾക്കും എതിരായ താക്കീതാണ് എന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.