കടം കൊടുത്ത പണം ചോദിച്ചു; യുവാവിനെ കാറിടിച്ച് കൊണ്ടുപോയത് രണ്ട് കിലോമീറ്റർ

കടം കൊടുത്ത പണം ചോദിച്ചതിന് യുവാവിന് നേരെ ആക്രമണം. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ചുനങ്ങാട് സ്വദേശി ഉസ്മാൻ എന്നയാൾ തനിക്ക് നേരെ കാറിച്ച് കയറ്റുകയായിരുന്നെന്ന് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിൽ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. കാറിന്റെ ബോണറ്റിലിരുത്തി രണ്ട് മണിക്കൂര്‍ അപകടകരമാം വിധത്തില്‍ വണ്ടിയോടിച്ചതായാണ് പരാതി.

കടംവാങ്ങിയ മുക്കാൽ ലക്ഷം രൂപ തിരികെ ചോദിച്ചതാണ് പ്രകോപന കാരണം. ഫാൻസി സാധന വിൽപ്പനക്കായി ഉസ്മാൻ, മുഹമ്മദ് ഫാസിലിനോട് 75000 രൂപ നൽകിയിരുന്നു. വണ്ടി തടഞ്ഞ് ഇത് തിരിച്ചുചോദിച്ചപ്പോഴാണ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ബോണറ്റിൽ കുടുങ്ങിപ്പോയ ഫാസിലുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനു സമീപം വരെ വാഹനമെത്തി. പോലീസ് ഉസ്മാനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാർ ഇടിച്ച് നിസാര പരിക്ക് പറ്റിയ മുഹമ്മദ് ഫാസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സി സി ടി.വി ദൃശ്യങ്ങൾ പുറത്ത്‌വന്നിട്ടുണ്ട്.

പരുക്കേറ്റ ഫാസില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ കൊലപ്പെടുത്താനായിരുന്നു ഉസ്മാന്റെ ശ്രമമെന്ന് ഫൈസല്‍ പ്രതികരിച്ചു. കാര്‍ ഓടിച്ചിരുന്ന ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. ​ഉസ്മാന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍വാഹന വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്