ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കുന്നു. സമീപകാലത്ത് ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അസാപ് കേരള പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നത്. അസാപ് കേരള തയാറാക്കുന്ന റാങ്ക്‌ലിസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുക.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://asapmis.asapkerala.gov.in/Forms/Student/Common/3/247
അതാത് വകുപ്പുകളിലെ അവസരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥിള്‍ അനുയോജ്യരാണോ എന്ന് വിലയിരുത്തിയാകും അവസരം നല്‍കുക. ഇതിനായി ഒരു പ്രത്യേക സ്‌ക്രീനിംഗ് പ്രക്രിയ ഉണ്ടായിരിക്കുന്നതാണ്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്നും അസാപ് കേരള അറിയിക്കുന്നു. ഓരോ സ്ഥാനത്തിനും ഓരോ റാങ്ക് ലിസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകരെ വിലയിരുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രഖ്യാപിച്ച തീയതി മുതല്‍ 3 മാസത്തേക്ക് സാധുതയുള്ളതായിരിക്കും റാങ്ക് ലിസ്റ്റ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അവരുടെ യോഗ്യതക്കനുസരിച്ചു അതത് ഇന്റേണ്‍ഷിപ്പ് ഒഴിവുകളിലേക്ക് ഈ കാലയളവില്‍ പരിഗണിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബര്‍ 27 ആണ്.
നിലവിലെ അവസരങ്ങള്‍ താഴെ ചേര്‍ക്കുന്നു
1. ലൈഫ് മിഷന്‍, തിരുവനന്തപുരം – 3 ഒഴിവുകള്‍
എ) ഡാറ്റാ എന്‍ട്രി വേഡ് പ്രോസസ്സിംഗ് ഇന്റേണ്‍.
യോഗ്യത: ഡാറ്റാ എന്‍ട്രിയിലും വേഡ് പ്രോസസ്സിംഗിലും പ്രാവീണ്യമുള്ള ഏതെങ്കിലും ബിരുദം.
സ്‌റ്റൈപ്പന്‍ഡ്: പ്രതിമാസം 10,000 രൂപ.
2. എനര്‍ജി മാനേജ്മെന്റ് സെന്റര്‍, തിരുവനന്തപുരം – 2 ഒഴിവുകള്‍
എ) റിസപ്ഷനിസ്റ്റ് ഇന്റേണ്‍
യോഗ്യത: ഏതെങ്കിലും ബിരുദം.
മികച്ച ആശയവിനിമയ വൈദഗ്ധ്യവും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
സ്‌റ്റൈപ്പന്‍ഡ്: പ്രതിമാസം 10,000 രൂപ.
ബി) ഇലക്ട്രീഷ്യന്‍ ഇന്റേണ്‍ യോഗ്യത:
ഐടിഐ (ഇലക്ട്രീഷ്യന്‍) അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
സ്‌റ്റൈപ്പന്‍ഡ്: പ്രതിമാസം 10,000 രൂപ.
3. വാട്ട്സണ്‍ എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് – ഒന്നിലധികം ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍
തിരുവനന്തപുരവും കൊല്ലവും എ) സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഇന്റേണ്‍ – 20 ഒഴിവുകള്‍
യോഗ്യത:എംബിഎ/ഏതെങ്കിലും ബിരുദം.
ഇരുചക്രവാഹനവും സാധുവായ ലൈസന്‍സും ഉണ്ടായിരിക്കണം.
സ്‌റ്റൈപ്പന്‍ഡ്: പെട്രോള്‍ അലവന്‍സിനൊപ്പം പ്രതിമാസം 6,000-10,000 രൂപ.
ബി) എച്ച്ആര്‍ ഇന്റേണ്‍ – 2 ഒഴിവുകള്‍ സ്ഥലം: തിരുവനന്തപുരം
യോഗ്യത: എംബിഎ, എച്ച്ആര്‍, ഫിനാന്‍സ് സ്ട്രീം എന്നിവയില്‍, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടില്‍ (വേഡ്, എക്‌സല്‍, പവര്‍പോയിന്റ്) പ്രാവീണ്യം.
സ്‌റ്റൈപ്പന്‍ഡ്: പ്രതിമാസം 12,000-18,000 രൂപ.
4. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്- 13 ഒഴിവുകള്‍
സ്ഥലം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പെരുമ്പാവൂര്‍, ഇടുക്കി, ഏലൂര്‍, വയനാട്, പാലക്കാട്, മലപ്പുറം
യോഗ്യത: ബി.ടെക് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്,
സ്‌റ്റൈപ്പന്‍ഡ്: പ്രതിമാസം 10000 രൂപ.
Read more
അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള ഗവൺമെൻ്റിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഒരു സംരംഭമാണ്, ഇത് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അവരുടെ തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കഴിവുകൾ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.







