അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിൽ എത്തിയേക്കും; ഇപ്പോൾ കുമളിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ചിന്നക്കനാലിൽ നിന്നും പിടികൂടി കാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ തിരികെ ചിന്നക്കനാലിലേക്കെത്താൻ സാദ്ധ്യതയെന്ന് വനം വകുപ്പ്. ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നൽ പ്രകാരം ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് എത്തിയതാണ് വിവരം. എന്നാൽ അരിക്കൊമ്പൻ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത മുറിച്ചു കടന്നതായും സിഗ്നൽ കാണിക്കുന്നുണ്ട്.

നിലവിൽ കുമളിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ആനയുള്ളത്. ഇവിടെ നിന്നും ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. ലഭ്യമാകുന്ന സിഗ്നലുകളുടെ അടിസ്താനത്തിൽ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Read more

റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്ത് ഇന്നലെ രാത്രിയോടെ അരിക്കൊമ്പൻ എത്തിയിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.