ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയെന്ന് റിപ്പോർട്ടുകൾ. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ഇന്നലെ രാത്രിയോടെ ആന എത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read more
റേഡിയോ കോളർ നൽകുന്ന സിഗ്നൽ പ്രകാരം . റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെ വനത്തിനുള്ളിൽ ആണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. പല തവണ വെടിവെച്ചതിനു ശേഷമാണ് അരിക്കൊമ്പൻ ജനവാസ മേഖലയിൽ നിന്നും പോകാൻ തയ്യാറായതെന്ന് പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.