ലത്തീന്‍ അതിരൂപതയുടെ പരിപാടിയില്‍ നിന്ന് ആന്റെണി രാജു വിട്ടു നിന്നു

വരാപ്പുഴ ലത്തീന്‍ അതിരൂപതാ മാനേജ്‌മെന്റിന് കീഴിലുള്ള ലൂര്‍ദ്ദ് ആശുപത്രിയിലെ പരിപാടിയില്‍ നിന്ന് ഗതാഗത മന്ത്രി ആന്റെണി രാജു പിന്‍മാറി. ലത്തീന്‍ വിഴിഞ്ഞത്തെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്‍മാറ്റമെന്നറിയുന്നു. വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ചടങ്ങില്‍ നിന്ന് മാറി നിന്നതിനെ തുടര്‍ന്നായിരുന്നു.

എന്നാല്‍ തനിക്ക് തിരക്കായതിനാലാണ് ലൂര്‍ദ്ദിലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി ആന്റെണി രാജു പ്രതികരിച്ചു. വിഴിഞ്ഞം സമരവുമായി ഇതിന് യാതൊരു ബന്ധമില്ലന്നും അനാവിശ്യമായ ദുര്‍വാഖ്യാനങ്ങള്‍ ഇതില്‍ വേണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.

കൊച്ചിയില്‍ ഇന്ന് വൈകീട്ട് വരെ പരിപാടിയുണ്ടായിട്ടും മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ടി വി താരത്തെ മുഖ്യാതിഥിയാക്കിയാണ് ആശുപത്രി അധികൃതര്‍ പരിപാടി നടത്തിയത്.