കേരളം സ്ത്രീ സുരക്ഷിതമല്ലെന്ന് ആനിരാജയുടെ പ്രസ്താവന; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഇടതുമുന്നണി നേതാക്കള്‍

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സ്ത്രീസുരക്ഷ ഇപ്പോള്‍ കേരളത്തിലില്ല എന്ന് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ. സ്ത്രീകള്‍ക്ക് വേണ്ടി സ്വതന്ത്രമായ വകുപ്പ് രൂപീകരിക്കണമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പൊലീസില്‍ ആര്‍എസ്എസ് സാന്നിധ്യമുണ്ടോയെന്ന് സംശയമുണ്ടെന്നും, തനിക്ക് കേരളത്തിലെ സമരമുഖത്തു പൊലീസിന്റെ ഭാഗത്ത് നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി ഗൗരവകരമായി എടുക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

എന്നാല്‍ ആനിരാജയുടെ പ്രസ്താവന സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ഇടതുമുന്നണി പ്രതിനിധികള്‍ പങ്കെടുത്തില്ല. ആനിരാജയുടെ പ്രസ്താവന വന്ന ദിവസം തന്നെയാണ് കൊല്ലം പരവൂരില്‍ അമ്മയെയും മകനെയും സദാചാരം ഉന്നയിച്ച് ആക്രമിക്കപ്പെട്ടത്.

Read more

ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ ദേശീയ നേതാവാണ് ഇടതു സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. സ്ത്രീ സുരക്ഷ മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ വന്ന വിമര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രതികരിക്കേണ്ടെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. സംസ്ഥആന പൊലീസിലെ ആര്‍എസ്എസ് സാന്നിധ്യത്തെ അന്വേഷിക്കണമെന്നും ആനി രാജ പറഞ്ഞിരുന്നു.