'ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്'; KL - 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സിന് വഴി മാറികൊടുക്കാന്‍ അഭ്യര്‍ത്ഥിച്ച് പിണറായി വിജയന്‍

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് മലപ്പുറം പിന്നിട്ടതായി റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.

KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടു പോകുന്നത്. ഈ ആംബുലന്‍സ് വരുന്നത് കണ്ടാല്‍ എല്ലാവരും മാറികൊടുത്ത് സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടു. കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.