ടൈം മാസികയുടെ കവര്‍ ചിത്രത്തില്‍ 'ഫോട്ടോഷോപ്പ്' കണ്ണന്താനം: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ; വീണ്ടും പുലിവാല്‍ പിടിച്ച് കേന്ദ്രമന്ത്രി

മണ്ഡലം മാറി വോട്ട് ചോദിച്ചതിന് പുലിവാല്‍ പിടിച്ച ബിജെപി എറണാകും മണ്ഡലം സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് ടൈം മാഗസിനും സോഷ്യല്‍ മീഡിയയില്‍ പൊളിഞ്ഞു. ടൈം മാഗസിന്റെ കവറില്‍ സ്വന്തം തല വെട്ടിച്ചേര്‍ത്ത ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കേന്ദ്രമന്ത്രിയുടെ നീക്കത്തെ കയ്യോടെ പിടികൂടി പൊളിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അമേരിക്കയുടെ 50 ഭാവിനേതാക്കളെ കുറിച്ചുള്ള ടൈമിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ടിലാണ് കണ്ണന്താനം ചിത്രവും തലക്കെട്ടും വ്യാജമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ടൈമിന്റെ ഒറിജിനല്‍ തലക്കെട്ട് തിരുത്തി നൂറ് ആഗോള നേതാക്കളെ കുറിച്ചുള്ള റിപ്പോര്‍ട്ടെന്നുമാക്കിയിട്ടുണ്ട്. അമേരിക്കയുടെ 40 വയസിനു താഴെയുള്ള ഭാവി നേതാക്കള്‍ എന്ന അടിക്കുറിപ്പ് വെട്ടിമാറ്റി, പുതിയ നൂറ്റാണ്ടിലെ യുവ നേതാക്കള്‍ എന്നുമാക്കി.

https://www.facebook.com/photo.php?fbid=2555743961116194&set=a.205576632799617&type=3

1994ലേതെന്ന് പ്രചരിപ്പിച്ച ചിത്രവും കണ്ണന്താനത്തിന്റെ 2019ലെ ലോക്സഭ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്ന ചിത്രവും ഒന്നു തന്നെയാണ്. കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണിത്. ഈ രണ്ട് പോസ്റ്ററുകളും ഒരേ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്.

https://www.facebook.com/KJAlphons/photos/pcb.2358341367549766/2358341154216454/?type=3&__tn__=HH-R&eid=ARBQB_j5_mMblmxczHHPkGQKyInpHEyARLQncoD5M_ev4c43N8VVpMIcgSlZ4tneCxhZeCo0hkDy8M0F&__xts__%5B0%5D=68.ARA6ZagZHjsMUD_jr9XAQbo0yvjh2Rq4OhhNRyoYai-cuZDHeUfT0E3Qdg6F8zCPG5KHfraUEj-pdPeEd54J-V43yDpBr-obdHYPk92nk14ELtNEphEuHXLtDhlzB4S1Ie-yld1N3fixhAFLs5ovKVexpdM4C5Ce2LgofOKijEIolji0N5V0vQc7pW2id0C1tAWE4i6GWkTJCCF3LFrDsZRzWdDVea5LYqpqvYsMJByOq1qfvN1zLtT3ksczKhn_ilACjg2uo2WJ6_ZRdaL8kDSxavYiY6QGkigm9WbuNypA-L0oHwEkpAKWgOXsywP-C49EF4nf_OTDBFsvxTK5A7nkaQ

ടൈം മാഗസിന്റെ ഒറിജിനല്‍ മുഖചിത്രം ഇപ്പോഴും വെബ്സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ പ്രചാരണം. ലോക പ്രശസ്ത ഗ്രാഫിക് ഡിസൈനര്‍ ക്രെയ്ഗ് ഫ്രേസിയര്‍ തയ്യാറാക്കിയ കവര്‍ ചിത്രത്തിലാണ് കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് പ്രയോഗം. 40കാരനായ അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നെന്ന അടിക്കുറിപ്പോടെയാണ് ഫെയ്സ്ബുക്കില്‍ ചിത്രമിട്ടിരിക്കുകയാണ്.