'അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്നു, ജനങ്ങള്‍ക്ക് നന്ദി'; വിവാദങ്ങളെ അതിജീവിച്ച് ആലത്തൂരില്‍ രമ്യ ഹരിദാസിന്‍റെ കുതിപ്പ്; ലീഡ് 80,000 കടന്നു

ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് വമ്പന്‍ ലീഡ്. 80,000-നു മുകളില്‍ വോട്ടുകളുടെ ലീഡാണ് രമ്യയ്ക്ക് ഇപ്പോള്‍ ഉള്ളത്. ഇടത് കോട്ടകളിലും വന്‍ നേട്ടം ഉണ്ടാക്കിയാണ് രമ്യ ഹരിദാസിന്റെ കുതിപ്പ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു രണ്ടാമതുള്ളപ്പോള്‍ എന്‍ഡിഎയുടെ ടി.വി ബാബു മൂന്നാമതാണ്.

ഇതു ജനം തന്ന വിജയമെന്നാണ് രമ്യയുടെ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണം. അട്ടമറി വിജയം പ്രതീക്ഷിച്ചിരുന്നെന്നും ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും രമ്യ പറഞ്ഞു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 80,092 വോട്ടുകളുടെ ലീഡാണ് രമ്യയ്ക്ക് ഉള്ളത്. 3,11,069 വോട്ടുകള്‍ രമ്യ നേടി. എല്‍ഡിഎഫിന്റെ പി.കെ ബിജു 2,28,873 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ഡിഎയുടെ ടി.വി ബാബു 56,496 വോട്ടുകളാണ് നേടിയിരിക്കുന്നത്.

പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നേറുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ രമ്യ അട്ടിമറി വിജയം നേടുമെന്ന് സര്‍വേകളും പ്രവചിച്ചിരുന്നു.