ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയതില്‍ ബിജെപി പ്രതിഷേധം, പിന്നില്‍ ആലപ്പുഴ നഗരസഭയാണെന്ന് ബിജെപി ആരോപണം

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക്് പാലസ് റിസോര്‍ട്ടിന് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ആലപ്പുഴ നഗരസഭയില്‍ ബഹളം വച്ചത്. നികുതി ഇളവിന് പിന്നില്‍ സര്‍ക്കാര്‍ നഗരസഭ കൂട്ടുകെട്ടെന്ന് ആരോപിച്ച് പ്ലക്കാര്‍ഡുമായാണ് ബിജെപി അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയത്.

Read more

ലേക്ക് പാലസിന് നികുതി ഇളവ് നല്‍കണമെന്ന നഗരകാര്യ റീജണല്‍ ഡയറക്ടറുടെ നിര്‍ദേശം കഴിഞ്ഞ മാസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തള്ളിയിരുന്നു. ഇതിന്പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. അനധികൃത നിര്‍മാണങ്ങള്‍ക്ക് നഗരസഭ നിശ്ചയിച്ച 1.17 കോടി രൂപയാണ് സര്‍ക്കാര്‍ 34 ലക്ഷമാക്കി കുറച്ചത്.