മസ്തിഷ്‌ക രക്തസ്രാവം ; എ.കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗവുമായ എ.കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ബുധനാഴ്ച ഉച്ഛയ്ക്ക് വീട്ടില്‍ വീണതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ. നേരിയതോതില്‍ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനാലാണ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയാക്കുന്നത്.

ഇന്ന് രാവിലെ ആന്റണിയെ സന്ദര്‍ശിച്ച നാഡീരോഗവിദഗ്ധരാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. സൂക്ഷ്മ നിരീക്ഷണത്തില്‍ കഴിയുകയാണ് ആന്റണിയിപ്പോള്‍. അതേസമയം ആശങ്കപ്പെടാനില്ലെന്നും ചെറിയ രീതിയിലുള്ള മസ്തിഷ്‌ക രക്തസ്രാവമാണ് ഉണ്ടായതെന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.