നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 12 എയര്‍ ഇന്ത്യ സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തും

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ചതോടെ അവിടെ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും.

ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 12 സര്‍വീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്തുക. അതിനിടെ ആഭ്യന്തര സര്‍വീസുകള്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ആവശ്യപ്രകാരം നേവി സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.