വിമാനക്കമ്പനികളും വിമാനത്താവളങ്ങളും ബയോമെട്രിക് സാങ്കേതികവിദ്യയിലേക്ക് ചുവടു മാറ്റുന്നു

യാത്രക്കാര്‍ക്ക് സുരക്ഷിതവും ആയാസരഹിതവുമായ യാത്രാനുഭവം ഒരുക്കാന്‍ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും ബയോമെട്രിക് സാങ്കേതികവിദ്യയ്ക്ക് ആദ്യപരിഗണന നല്‍കി തുടങ്ങിയിരിക്കുന്നു. ഗ്ലോബല്‍ ഐടി പ്രൊവൈഡറായ SITA -യുടെ പഠനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുള്ളത്. 2018 SITA IT AIR TRANSPORT INDUSTRY INSIGHTS- പറയുന്നത് വിമാനത്താവളത്തില്‍ സെല്‍ഫ്-സര്‍വീസുകള്‍ക്കായി ബയോമെട്രിക്‌സ് സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ടെന്നാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 77 ശതമാനം വിമാനത്താവളങ്ങളും 71 ശതമാനം വിമാനക്കമ്പനികളും ബയോമെട്രിക്‌സ് ഐഡി മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ബൃഹത്പദ്ധതികളും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റുമാണ് പദ്ധതിയിട്ടിരിക്കുന്നത്.

“വിമാനയാത്രാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് സുരക്ഷിതവും അനായാസവുമായ യാത്ര എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ യാത്രികരെ തിരിച്ചറിയാനായി കമ്പനികള്‍, സുരക്ഷിതവും പേപ്പറുകള്‍ വേണ്ടാത്തതുമായ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്നത് പ്രചോദനം നല്‍കുന്ന ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ ഞങ്ങളിത് നടപ്പാക്കിയപ്പോള്‍ വലിയ വിജയമാണ് പ്രാഥമിഘട്ടത്തില്‍ തന്നെ കാണാന്‍ സാധിച്ചിട്ടുള്ളത്” – SITA, സിഇഒ, ബാര്‍ബറാ ഡലിബാര്‍ഡ് പറഞ്ഞു.

പഠനം ചൂണ്ടിക്കാണിക്കുന്നത് പോലെ, ഇന്റഗ്രേഷന്‍ എന്നത് വെല്ലുവിളി നിറഞ്ഞതാണ്. തന്നെയുമല്ല വിമാനക്കമ്പനികള്‍ക്കും മറ്റും ഏറെ നൂലാമാലകള്‍ സൃഷ്ടിക്കുന്നതുമാണ്. യാത്രികര്‍ക്ക് ക്ലേശരഹിതമായ എക്‌സ്പീരിയന്‍സ് നല്‍കാന്‍ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സര്‍ക്കാരുകളും ഇന്‍ഡസ്ട്രി സപ്ലയേര്‍സും ഒരുമിക്കുകയാണ് വേണ്ടത്. കഠിനമേറിയ പ്രൊസസുകള്‍ ഒഴിവാക്കി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓട്ടോമേഷന്‍ നടപ്പാക്കണം. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഏറ്റവും മികച്ച ഫലം ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരിട്ടു നടത്തുന്ന പരിശോധനകള്‍ ഒഴിവാക്കുന്നതിനായി ബയോമെട്രിക് സംവിധാനം ഉള്‍പ്പെടെയുള്ള ഐഡന്റിറ്റി മാനേജ്‌മെന്റ് സൊലൂഷന്‍സ് SITA ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യാത്രികര്‍ക്ക് ക്ലേശരഹിതമായ യാത്രാനുഭവം നല്‍കാനും ഇത്തരം സംവിധാനങ്ങള്‍ കമ്പനികളെ സഹായിക്കും. സെല്‍ഫ്-സര്‍വീസ് ചെക്ക്-ഇന്‍ കയോസ്‌കുകളിലെ ഐഡി വേരിഫിക്കേഷന്‍ ഇപ്പോള്‍ ഒട്ടുമിക്ക സ്ഥലങ്ങളിലുമുണ്ട്. 41 ശതമാനം വിമാനത്താവളങ്ങള്‍ ഇത് ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്, 74 ശതമാനം വിമാനക്കമ്പനികള്‍ 2021 ന് മുന്‍പ് ഈ സംവിധാനം നിലവില്‍ വരുത്താനുള്ള ശ്രമങ്ങളിലാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബയോമെട്രിക്‌സ് ഐഡി ഉപയോഗിച്ചുള്ള സെല്‍ഫ് ബോര്‍ഡിംഗ് ഗെയ്റ്റ്‌സ് പതിവ് കാഴ്ചയായി മാറും. 59 ശതമാനം വിമാനത്താവളങ്ങളും 63 ശതമാനം വിമാനക്കമ്പനികളും ഇത് ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

പാസഞ്ചര്‍ ഐഡി മാനേജ്‌മെന്റിന് പുതിയ സംവിധാനങ്ങളും വിമാനത്താവളങ്ങളും വിമാനക്കമ്പനികളും പരിഗണിക്കുന്നുണ്ട്. അതിനൊരു ഉദാഹരണം ബ്ലോക്ക് ചെയിനാണ്. മള്‍ട്ടിപ്പില്‍ ഐഡി പരിശോധനകള്‍ ഒഴിവാക്കി പ്രൊസസുകള്‍ സുഗമമാക്കാന്‍ ഇതിന് കഴിയുന്നുവെന്നാണ് 40 ശതമാനം വിമാനക്കമ്പനികളും 36 ശതമാനം വിമാനത്താവളങ്ങളും അഭിപ്രായപ്പെടുന്നത്.

സാങ്കേതികവിദ്യകളില്‍ മൊത്തത്തില്‍ നടത്തിവരുന്ന നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്. SITA-യുടെ പഠനം സൂചിപ്പിക്കുന്നത് കഴിഞ്ഞ രണ്ടു വര്‍ഷമായി വിമാനക്കമ്പനികളുടെ നിക്ഷേപം സ്ഥായിയാണെന്നാണ്. എന്നാല്‍, ഓപ്പറേറ്റിങ് ആന്‍ഡ് ക്യാപിറ്റല്‍ സ്‌പെന്‍ഡ് (പ്രവര്‍ത്തന, മൂലധന ചെലവ്) ഇനത്തില്‍ 2018 ലെ പ്രവചനങ്ങള്‍ വളരെ ശക്തമാണ്. 3.67 ശതമാനമാണ് പ്രതീക്ഷിക്കുന്ന ഐടി സ്‌പെന്‍ഡ്. വിമാനത്താവളങ്ങളുടെ നിക്ഷേപങ്ങളും ശക്തമായിരിക്കും. റെവന്യുവിന്റെ 5.69 ശതമാനമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന നിക്ഷേപത്തിന്റെ തോത്.

സ്ട്രാറ്റിജിക്, ഓപ്പറേഷണല്‍ ബെനഫിറ്റ്‌സ് നല്‍കുന്ന പുത്തന്‍ സാങ്കേതികവിദ്യകളിളും വിമാനക്കമ്പനികള്‍ നിക്ഷേപം നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഓപ്പറേഷന്‍സിന്റെ എല്ലാ ഘട്ടത്തിലും ഉപകാരപ്രദമായി കണ്ടിട്ടുള്ള ഒന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. 2021-ന് മുന്‍പായി ഈ മേഖലയില്‍ വലിയ പഠനങ്ങള്‍ നടത്താന്‍ 84 ശതമാനം വിമാനക്കമ്പനികള്‍ക്കും പദ്ധതിയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയെ അപേക്ഷിച്ച് ഇത് 52 ശതമാനം കൂടുതലാണ്. വിമാനത്താവളങ്ങളും എഐ അനുബന്ധ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. 61 ശതമാനം എയര്‍പോര്‍ട്ടുകളും ബൃഹത് പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് വിഭാവനം ചെയ്യുന്നത്. 2017- നോട് താരതമ്യം ചെയ്യുമ്പോള്‍ 34 ശതമാനത്തിന്റെ വര്‍ദ്ധനവ്.

വിമാനത്താവളങ്ങളും വിമാനക്കമ്പനികളും എഐ അനുബന്ധ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, അവരുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. വിര്‍ച്വല്‍ ഏജന്റ്‌സ്, ചാറ്റ്‌ബോട്ട്‌സ് എന്നിവയാണ് വിമാനക്കമ്പനികളുടെ ആവശ്യങ്ങള്‍. 2021 ഓട് കൂടി ഇവ നിലവില്‍ വരുത്തണമെന്നാണ് 85 ശതമാനവും ആഗ്രഹിക്കുന്നത്. 79 ശതമാനം വിമാനത്താവളങ്ങള്‍ നിലവില്‍ ഇത് ഉപയോഗിക്കുകയോ, ഉപയോഗിക്കാന്‍ പദ്ധതിയിടുകയോ ചെയ്യുന്നുണ്ട്. പ്രവര്‍ത്തനക്ഷമ വര്‍ദ്ധിപ്പിക്കാനുള്ള പ്രെഡിക്റ്റീവ് അനാലിസിസ് ആണ് അവരുടെ ലക്ഷ്യം.

“എഫിഷന്‍സി വര്‍ദ്ധിപ്പിക്കുകയും യാത്രികരുടെ ക്ലേശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതോടെ നമ്മള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രികളുടെ രീതികള്‍ തന്നെ മാറും. ഇതിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഏകോപനവും സഹകരണവുമാണ്. ഇതിനായി SITA എപ്പോഴും സജ്ജവും സന്നദ്ധവുമാണ്” – ഡാലിബാര്‍ഡ് പറഞ്ഞു.

SITA-യുടെ എയര്‍ട്രാന്‍സ്‌പോര്‍ട്ട്‌സ് ഐടി ഇന്‍സൈറ്റ്‌സ് എയര്‍ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയുടെ ഗ്ലോബല്‍ ബെഞ്ച്മാര്‍ക്കായി രൂപാന്തരപ്പെട്ടതാണ്. 2018ലെ പഠനത്തില്‍, വിമാനത്താവളങ്ങളിലെയും വിമാനക്കമ്പനികളിലെയും 180 ലേറെ മുതിര്‍ന്ന ഐടി ഉദ്യോഗസ്ഥരും, 39 ശതമാനം ആഗോള വിമാനത്താവള ഉപയോക്താക്കളും 27 ശതമാനം ആഗോള വിമാന ഉപയോക്താക്കളും പങ്കെടുത്തിട്ടുണ്ട്. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയുടെ ഐടി സ്ട്രാറ്റജിക്ക് ചിന്തകള്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് 2018 ലെ പഠന ഫലങ്ങള്‍.

SITA-യുടെ 2018 എയര്‍ട്രാന്‍സ്‌പോര്‍ട്ട് ഐടി ഇന്‍സൈറ്റ്‌സ് ഇന്നാണ് പുറത്തിറക്കിയത്. അത് ഈ ലിങ്കില്‍ ലഭ്യമാണ്. വരും മാസങ്ങളില്‍, പഠനഫലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ ഇന്‍സൈറ്റ്‌സ് ലഭ്യമാക്കാം.