മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ മറവില്‍ കേരളത്തില്‍ ശരീഅത്ത് കോടതി നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്: ബോര്‍ഡിനെ ഹൈജാക്ക് ചെയ്യുന്നത് എന്‍.ഡി.എഫ് സ്ഥാപക പ്രസിഡണ്ട്

Gambinos Ad

അന്‍വര്‍ ശെരീഫ്

Gambinos Ad

അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്തു ശരീഅത്ത് കോടതിയുമായി പോപ്പുലര്‍ ഫ്രണ്ട്. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് എല്ലാ ജില്ലകളിലും തര്‍ക്കപരിഹാര കോടതികള്‍ (ദാറുല്‍ ഖദാ) സ്ഥാപിക്കുന്നുണ്ട്. ഇതിന്റ ഭാഗമായാണ് കേരളത്തില്‍ ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഒരുങ്ങുന്നത്.

അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനെ കേരളത്തില്‍ പ്രതിനിധീകരിക്കുന്നത് പ്രധാനമായും പോപ്പുലര്‍ ഫ്രണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റും എന്‍.ഡി.എഫിന്റെ സ്ഥാപകനും എസ്.ഡി.പി.ഐയുടെ സ്ഥാപക പ്രസിഡന്റുമായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഇ അബൂബക്കര്‍ മാത്രമാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ 50 അംഗ ദേശീയ കമ്മിറ്റിയിലെ ഏക മലയാളി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ വ്യക്തി നിയമ ബോര്‍ഡിന്റെ പ്രവര്‍ത്തനം.

http://www.aimplboard.in/board-members.php

നേരത്തേയും മുസ്ലീം മഹല്ലുകളില്‍ വ്യക്തി നിയമ ബോര്‍ഡിന്റെ പേരില്‍ സ്വാധീനം ചെലുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചിരുന്നു. അന്നു കേരളത്തിലെ മുസ്ലീം സംഘടനകള്‍ തന്നെയാണ് അതിനെ തോല്‍പ്പിച്ചത്. ദേശീയ രംഗത്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് എല്ലാ മുസ്ലീം സംഘടനകളേയും ഉള്‍കൊള്ളുന്നുണ്ടെങ്കിലും കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇതിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സമസ്ത, മുസ്ലീം ലീഗ് പോലുള്ള സംഘടനകള്‍ വ്യക്തി നിയമ ബോര്‍ഡില്‍ സജീവമല്ല.

വ്യക്തി നിയമ വിവാഹം, വിവാഹമോചനം, കുടുംബവഴക്ക്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലീം കുടുംബങ്ങള്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കം കോടതിയിലേക്ക് കൊണ്ടുപോവാതെ ദാറുല്‍ ഖദാ മുഖേന പരിഹരിക്കാനാണ് പദ്ധതി.

ദേശവിരുദ്ധപ്രവര്‍ത്തനം:പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍