തൃക്കാക്കരക്ക് ശേഷം മുഖ്യമന്ത്രി വാ തുറന്നിട്ടില്ല, ഈ മൗനം ദുരൂഹമാണെന്ന് ഷാഫി പറമ്പില്‍

സ്വപ്നയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സ്വപ്നയുടെ മൊഴി വിശ്വസിക്കണമെന്ന് പറഞ്ഞത് സിപിഐഎം നേതാക്കളാണെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ഞങ്ങളല്ല. സ്വപ്നയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. തൃക്കാക്കരക്ക് ശേഷം മുഖ്യമന്ത്രി വാ തുറന്നിട്ടില്ല. സ്വപ്നയുടെ മൊഴി വിശ്വസിക്കണമെന്ന് പറഞ്ഞത് സിപിഐഎം നേതാക്കളാണ്.’

‘ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം പറയേണ്ട മുഖ്യമന്ത്രി തൃക്കാക്കരക്ക് ശേഷം വാ തുറന്നിട്ടില്ല. സരിത്തിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള സര്‍ക്കാരിന്റെ അനാവശ്യ വെപ്രാളവും മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണ്. മുഖ്യമന്ത്രി മൗനം വെടിയണം’ ഷാഫി പറമ്പില്‍ പറഞ്ഞു.