രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ വില 94-ലേക്ക്

ണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് സംസ്ഥാനത്ത് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 93.51 രൂപയായി. നഗരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 88.25 രൂപ നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 91.63 രൂപയും പെട്രോളിന് 86. 48 രൂപയുമായി.

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 20 രൂപയുടെ വര്‍ദ്ധനയാണ് ഇന്ധന വിലയിലുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കുറച്ചുനാള്‍ ഇന്ധന വില വര്‍ദ്ധിച്ചിരുന്നില്ല.

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധനവിലയില്‍ ദിനംപ്രതിയുള്ള വര്‍ദ്ധനക്ക് താത്കാലിക അറുതിയുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില അടിക്കടി ഉയരുകയാണ്.