ഗവര്‍ണറുടെ പുതിയ നിയമോപദേശകനായി അഡ്വ. എസ്. ഗോപകുമാരന്‍ നായര്‍

ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി അഡ്വ.ഗോപകുമാരന്‍ നായര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. സുപ്രീംകോടതിയിലടക്കം പ്രാഗല്‍ഭ്യം തെളിയിച്ച സീനിയര്‍ അഭിഭാഷകനായ ഗോപകുമാരന്‍ നായരെ വിസിമാരുടെ ഹര്‍ജികളിലടക്കം പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ പുതിയ നിയമോപദേശകനായി രാജ് ഭവന്‍ നിയമിച്ചത്.

കഴിഞ്ഞ ദിവസം മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ അഡ്വ. എം.യു വിജയ ലക്ഷ്മിയും നിയമോപദേശകന്‍ അഡ്വ. ജാജു ബാബുവും രാജി വെച്ചിരുന്നു. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്നലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു.

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ രാജിവെച്ചത്.

Read more

ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലിനെയും നിയമോപദേശകനെയും മാറ്റി പുതിയ ആളെ നിയമിക്കുവാനുള്ള നീക്കം രാജ് ഭവന്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് അഡ്വ. ഗോപകുമാരന്‍ നായരെ നിയമിച്ചത്.