നടിയെ ആക്രമിച്ച കേസ്; അഭിനേതാക്കളായ സിദ്ധിഖും ഭാമയും കൂറുമാറി

Advertisement

 

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര അഭിനേതാക്കളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന രണ്ടുപേരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന ‘അ‌മ്മ’യുടെ സ്റ്റേജ് ഷോ റിഹേഴ്സൽ നടന്ന സമയത്ത് നടൻ ദിലീപും ആക്രമിക്കപെട്ട നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ ഇന്ന് കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി കോടതി നാളെ പരിഗണിക്കും.