കോഴിക്കോട് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് വൈദ്യുതി പോസ്റ്റ് മാറ്രുന്നതിനിടെ മറിഞ്ഞു വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്കിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് നടുവട്ടത്താണ് സംഭവം.

കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലൂടെ വന്ന ബൈക്കിന് പിന്നിലിരുന്ന അര്‍ജുന് മേലേക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് യുവാവിന്റെ ജീവന്‍ നഷ്ടമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെയാണ് പോസ്റ്റ് മാറ്റിയതെന്നും ആളുകള്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.