ഡ്രൈവര്‍ ഉറങ്ങിപ്പോയി; പെരിഞ്ഞനം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

തൃശൂരില്‍ പെരിഞ്ഞനത്ത് ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആലുവാ സ്വദേശികളായ നാലു പേര്‍ മരിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് കരുതുന്നു.

മരിച്ചവരെല്ലാം ഒരേ കുടുംബാംഗങ്ങളാണ്. പള്ളിക്കര സ്വദേശികളായ രാമകൃഷ്ണന്‍ (68), നിഷാ (33), ദേവനന്ദ (മുന്ന് വയസ്), നിവേദിക (രണ്ട് വയസ്) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.