ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍ ബസ് കയറി; രണ്ടു മരണം

ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍ ബസ് കയറി രണ്ടു പേര്‍ മരിച്ചു. പാലക്കാട് കഞ്ചിക്കോട്  കെ.എന്‍ പുത്തൂരിലാണ് അപകടം നടന്നത്.കോയമ്പത്തൂര്‍ സ്വദേശികളയ കോയമ്പത്തൂര്‍ ശരവണം പട്ടി സ്വദേശി കൃഷ്ണകുമാര്‍, തിരുമൂര്‍ത്തി സ്വദേശി വിവേക് എന്നിവരാണ് മരിച്ചത്.

പല്ലശ്ശേന മീന്‍കുളത്തി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നവരാണ്   അപകടത്തില്‍പ്പെട്ടത്. നായകുറുകെ ചാടിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞപ്പോള്‍ പിറകേ വന്ന ബസ് ഇടിക്കുകയായിരുന്നു.