കെ. സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തിൽ ബി.ജെ.പി സംസ്ഥാന നേതൃയോഗം; ചുമതല മാറ്റമെന്ന് സൂചന

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേന്ദ്രൻ ഡൽഹിയിൽ തുടരുന്നതിനിടെ സംസ്ഥാന അധ്യക്ഷന്റെ അസാന്നിധ്യത്തിൽ നേതൃയോ​ഗം ചേർന്നു.

കേന്ദ്ര നിർദേശപ്രകാരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ അധ്യക്ഷതയിൽ കോഴിക്കോട് വച്ചാണ് ബിജെപി സംസ്ഥാന നേതൃയോഗം ചേർന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാർട്ടിക്കെതിരായ സിപിഎം നീക്കത്തിനും മുട്ടിൽ മരംമുറിക്കേസിലെ നടപടികൾക്കും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ തീരുമാനിച്ചാണ് സംസ്ഥാന നേതൃയോഗം പിരിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് തോൽവിയും കുഴൽപ്പണ വിവാദവും സംസ്ഥാന നേതൃത്വത്തെ സംശയത്തിന്റെ നിഴലിൽ ആക്കിയ സാഹചര്യത്തിൽ സുരേന്ദ്രനെ അധ്യക്ഷപദവിയിൽ നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് നേതൃയോ​ഗം.

Read more

കേരളത്തിൽ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴൽപ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കാനെത്തിയ സുരേന്ദ്രൻ കഴിഞ്ഞ നാലുദിവസമായി ഡൽഹിയിൽ തുടരുകയാണ്.