മോദിയ്ക്ക് സ്തുതിഗീതം: അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശം ഇന്ന്

എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുക്കും. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്നാണ് അംഗത്വം സ്വീകരിക്കുന്നത്.

നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അബ്ദുളളക്കുട്ടിയോട് കെ.പി.സി.സി വിശദീകരണം തേടിയിരുന്നു.

Read more

എന്നാല്‍ വിശദീകരണത്തിലും ഫെയ്‌സ്ബുക്ക് പോസ്റ്റിലെ തന്റെ നിലപാടില്‍ അബ്ദുളളക്കുട്ടി ഉറച്ചു നിന്നു. ഇതോടെയാണ് അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചത്.