തീവ്രവാദ ബന്ധം; കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീം നിരപരാധി, പൊലീസ് വിട്ടയച്ചു

തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയി അബ്ദുള്‍ ഖാദര്‍ റഹീം നിരപരാധി. ചോദ്യം ചെയ്യലില്‍ തെളിവൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.

ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്. പൊലീസും എന്‍.ഐ.യും തമിഴ്‌നാട് ക്യൂ ബ്രാഞ്ചുമാണ് ചോദ്യം ചെയ്തത്. അതേസമയം, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാനെത്തിയ അബ്ദുള്‍ ഖാദര്‍ റഹീമിനെ നാടകീയമായാണ് നാടകീയമായാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഖ്ദുള്‍ ഖാദര്‍ റഹീം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ എന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം പറഞ്ഞു. ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്‌റൈന്‍ പൊലീസ് ചോദ്യം ചെയ്തിരുന്നതായും ഇയാള്‍ പൊലീസിനെ അറിയിച്ചു.