ഷര്‍ട്ടില്‍ ചോരക്കറയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍, കൊന്നത് സ്വന്തം അമ്മയെ!

കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്നില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. ചാത്തൂട്ടിയുടെ ഭാര്യ ശോഭന (55)യെയാണ് മകന്‍ വിഷ്ണു (24) കൊലപ്പെടുത്തിയത്. അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടര്‍ എടുത്ത് തലയില്‍ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി.

ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കര്‍ ലോറി ഡ്രൈവറാണ്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛന്‍ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തര്‍ക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊലയ്ക്ക് ശേഷം സ്റ്റേഷനിലെത്തി പ്രതി സ്വയം കീഴടങ്ങുകയായിരുന്നു. ഷര്‍ട്ടിലെ ചോരക്കറയുമായി പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന വിഷ്ണു ഏറെ നേരം മൗനം തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഒടുവില്‍ കുറ്റസമ്മതം. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷമാണ് അരുണ്‍ സ്റ്റേഷനിലേക്ക് കയറി വന്നത് എന്നറിഞ്ഞതോടെ പൊലീസുകാരും ആദ്യമൊന്ന് പകച്ചു.

സംഭവം സത്യമാണോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൊള്ളിക്കുന്നിലെ യുവാവിന്റെ വീട്ടിലേക്ക് പാഞ്ഞു. ഗ്യാസ് കുറ്റി കൊണ്ട് അമ്മയുടെ തലയ്ക്കടിച്ച് കൊന്ന് കൊടുക്രൂരത അപ്പോഴാണ് അയല്‍ക്കാര്‍ വരെ അറിയുന്നത്.

വാടക വീടിനടുത്തുള്ള അയല്‍ക്കാരും ഇവര്‍ തമ്മില്‍ മുമ്പ് പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ല. ബഹളമോ ഉച്ചത്തില്‍ സംസാരിക്കുന്നതോ കേട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. പിന്നെ പെട്ടെന്നുള്ള പ്രകോപനം എന്താണെന്നാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്.