തിരുവനന്തപുരത്ത് യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് 18കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പുലിപ്പാറ സ്വദേശി സുമി (18), വെഞ്ഞാറമ്മൂട് കീഴായിക്കോണം സ്വദേശി ഉണ്ണിക്കുട്ടന്‍ (21) എന്നിവരാമ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉണ്ണിക്കുട്ടനെ മരത്തില്‍ തൂങ്ങിയ നിലയിലും സുമിയെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.

സുമിയുടെ വീടിന് സമീപമുള്ള റബര്‍ തോട്ടത്തിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത പിടിവലി ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. സുമിയുടെ വായില്‍ മണ്ണ് പറ്റിയിട്ടുണ്ട്, കൈ മുട്ട് മുറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണി കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.