കൊടുംക്രിമിനലിന് ഒപ്പം സഞ്ചരിച്ച് പൊലീസ് ഉദ്യോഗസ്ഥ; വീശദീകരണം തേടി

കൊടുംക്രിമിനിലനൊപ്പം ആഡംബര വാഹനത്തില്‍ സഞ്ചരിച്ച് പൊലീസ് ഉദ്യോഗസ്ഥ. 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണിയുടെ വാഹനത്തെ പിന്തുടര്‍ന്ന പൊലീസുകാര്‍ക്ക് മുന്നില്‍പ്പെട്ടത് വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ്. പൊലീസിനെ വെട്ടിച്ച് വാഹനത്തില്‍ പാഞ്ഞ ഉണ്ണി ഒടുവില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉണ്ണിയുടെ വണ്ടിയില്‍ പൊലീസ് കണ്ടെത്തിയത് പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയേയും.

ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥയോട് വിശദീകരണം തേടിയിട്ടുണ്ട്. പത്തനംതിട്ടക്ക് വരാന്‍ അടൂരില്‍ വണ്ടി കാത്തുനിന്ന തന്നെ ട്രാഫിക് പൊലീസാണ് അതുവഴി വന്ന ജീപ്പില്‍ കയറ്റിവിട്ടതെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ വിശദീകരണം. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ഉണ്ണിയെ മുണ്ടക്കയം സി ഐയും സംഘവുമാണ് പിന്തുടര്‍ന്നത്. എത്തിയിരുന്നു.

കോളജ് ജംഗ്ഷനില്‍ വെച്ച് നാല് വാഹനങ്ങളെ ജീപ്പ് ഇടിച്ചിട്ടും നിര്‍ത്താതെ പോയി.പിന്നീട് റോഡ് തീര്‍ന്ന സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് പുറകെ എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. പ്രതി രക്ഷപ്പെട്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്.