സഹപാഠി കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന് ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

കണ്ണൂരില്‍ സഹപാഠി കഞ്ചാവ് നല്‍കി ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാം ക്ലാസുകാരി. പ്രായാപൂര്‍ത്തിയാകാത്ത പയ്യന്‍ പല പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് 11 പെണ്‍കുട്ടികള്‍ക്ക് ലഹരി എത്തിച്ച് നല്‍കിയിരുന്നു. നഗരത്തിലെ ഏറ്റവും വലിയ ലഹരി ഡീലര്‍മാരില്‍ ഒരാളാണ് ഇയാളെന്നും പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.

തനിക്ക് കഞ്ചാവ് മാത്രമേ നല്‍കിയിട്ടുള്ളൂ. എന്നാല്‍ മറ്റുള്ളവര്‍ക്ക് എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നല്‍കി പീഡിപ്പിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഒമ്പതാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരി നല്‍കി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.