മഞ്ചേരി മെഡിക്കൽ കോളജിൽ 56 ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചു

ശ്വാസതടസ്സത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 56 ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു.

കുഞ്ഞിന്റെ സ്രവം കോവിഡ് പരിശോധനക്കായി അയച്ചു. കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തെത്തിയ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.

ശ്വാസതടസ്സത്തെ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.