'ഇന്ത്യ എന്ന സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്'; ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ധനമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ന് രാവിലെ അദ്ദേഹം തന്റെ വസതിയില്‍ പതാക ഉയര്‍ത്തി. ഇന്ത്യ എന്ന സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് അദ്ദേഹം ബാലഗോപാല്‍ പറഞ്ഞു. തീരുമാനം എടുക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. സംസ്ഥാനങ്ങളുടെ അവകാശം വലിയ തകര്‍ച്ചയാണ് നേരിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക സ്വാതന്ത്ര്യവും വിഷയമാണ്. കേന്ദ്രം വലിയ തോതില്‍ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടി കുറക്കുന്നു. രണ്ടു തരത്തില്‍ ജനങ്ങളെ കാണുന്ന സ്ഥിതിയാണ്. സ്വാതന്ത്ര്യ ദിനം ഇവ ചര്‍ച്ച ചെയ്യാന്‍ കൂടിയുള്ള വേദിയാണെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

തോമസ് ഐസക്കിന് എതിരായ ഇഡി അന്വേഷണത്തെയും മന്ത്രി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് വേണ്ടി എടുത്ത നിലപാടുകള്‍ പോലും അന്വേഷണത്തിലേക്ക് വരുന്നു. കോടതി വിമര്‍ശനം കേട്ടെങ്കിലും പുനരാലോചന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.